കണ്ണൂര്‍ ജില്ലയിലെ  കിഴക്കന്‍   മലയോരങ്ങളെ     തൊട്ടുരുമ്മി  കിടക്കുന്ന  പ്രകൃതി രമണീയവും ശാന്തഗംഭീരവുമായ   മലപ്പട്ടത്ത്  1947  ജൂണ്‍  1 നു തേലക്കാടന്‍ പുതിയ വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാരുടെയും മഞ്ഞേരി   ഒതയോത്ത് വീട്ടില്‍ ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ച എം.ഒ.ജി മലപ്പട്ടം സാഹിത്യത്തിന്‍റെ വിവിധ ശാഖകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

     "സോപാനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ" നേതൃത്വത്തില്‍ നടന്ന  ഗ്യാലപ്പ്പോളിലൂടെ 2010 ലെ പ്രഥമ "സാഹിത്യപ്രതിഭ അവാര്‍ഡ്‌ ജേതാവായി.

  • പൊതു പ്രവര്‍ത്തകന്‍
  • ജേര്‍ണലിസ്റ്റ്
  • പ്രസംഗകന്‍
  • കവി
  • ഹാസ്യ സാഹിത്യകാരന്‍
  • നാടകകൃത്ത്
  • സ്വതന്ത്രചിന്തകന്‍

       ഉത്തരകേരളത്തിലെ ദേശമിത്രം വാരികയിലൂടെ എഴുതി തെളിഞ്ഞ എം .ഒ . ഗോപി എന്ന എം.ഒ.ജി.നമ്പ്യാര്‍ക്ക് എം.ഒ.ജി.മലപ്പട്ടം എന്ന തൂലികാ നാമം നല്‍കിയത് അതിന്റെ പത്രാധിപരും സാഹിത്യാചാര്യനുമായ ശ്രീ പി.വി.കെ.നെടുങ്ങാടിയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് ആയിരക്കണക്കിന് ധൈഷണിക പ്രതികരണങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. വസ്തുതകളെ സയുക്തികം സമീപിക്കുകയും അതിന്നനുസൃതമായി സ്വന്തം ജീവിതത്തെ പാകപ്പെടുത്തുകയും ചെയ്യുന്ന എം.ഒ.ജി, ആകാശവാണിയിലെ സുഭാഷിതങ്ങള്‍ക്ക് പുതിയ മാനം പകര്‍ന്നു കൊടുക്കുകയുണ്ടായി .ഗ്രന്ഥകാരസമിതി (ഓതേർസ് ഫോറം) സ്റ്റേറ്റ് കമ്മിറ്റി സ്ഥാപക പ്രസിഡണ്ട്‌, ട്രാൻസ്പോർട്ടിലെ മുൻകാല തൊഴിലാളി സംഘടനാ നേതാവ്, സെക്കുലർ സ്റ്റഡിസെന്റർ ജനറൽ കൺവീനർ, എം.ബി.കെ.ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി, കണ്ണൂർ ജില്ലാ കവിമണ്ഡലം ക്ലാസ്മാസ്റ്റർ, മാതൃഭൂമി സ്റ്റഡി സർക്കിൾ പ്രത്യേക ക്ഷണിതാവ്, യുക്തി വിചാരം മാസികയിലെ കോളമിസ്റ്റ്ആകാശവാണിയിലെ ശ്രദ്ധേയനായ പ്രഭാഷകൻ, കൃതഹസ്‌തനായ പത്രാധിപർ, മികച്ച സംഘാടകൻ, മനഃ ശാസ്ത്രവിശാരദൻ, സ്വതന്ത്രചിന്തകൻ, ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ പ്രതികരണ കർത്താവ്, കവിയരങ്ങുകളിലെ 'വേറിട്ടശബ്ദം', സാഹിത്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം. യുക്തിവിചാരം മാസിക, വായനക്കിടയില്‍ എന്ന പംക്തി ആരംഭിച്ചത് എം.ഒ.ജി.ക്ക് വേണ്ടിയാണ്. സാമൂഹിക വ്യവസ്ഥിതിയില്‍ സമൂലമായ മാറ്റം ഉണ്ടാക്കുന്നതിനും, ഇരുണ്ട മസ്തിഷ്കങ്ങളില്‍ വെളിച്ചം കടത്തിവിടുന്നതിനുമാണ് എം.ഒ.ജി.മലപ്പട്ടം അവിശ്രമപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. മലേന കൊത്ത്യകരി (കഥാ-ഗാന കാവ്യം), ഊരകം കുട്ടിച്ചാത്തന്‍ (മനഃശാസ്ത്ര തുള്ളൽ കാവ്യം),ആനന്ദരാജ്യം (ആനന്ദാദർശ ഗാനാത്മക കാവ്യം), പത്രസാഹിത്യ സഹ്യസാനുവില്‍, ദേശമിത്രം കവിതകള്‍, പാതിരാ സൂര്യന്‍ (നിരാസ കവിതകൾ), ടീനേജ് കവിതകള്‍,നൂറ്റിയെട്ട് കവിതകള്‍ എന്നിവ ഇദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍പ്പെടുന്നു. 1987 ല്‍ ശ്രീ പി.വി.കെ.നെടുങ്ങാടിയുടെ "അശീതിസ്മരണിക"യുടെയും 1997 ല്‍ “മലപ്പട്ടം കവിതകളുടെയും”, ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.