AUTHOR’S FORUM
വേണം നമുക്കൊരു പുസ്തകസംസ്കാരം
‘പുസ്തകം വാങ്ങുക, വായിക്കുക, സൂക്ഷിക്കുക.’
കേരളത്തിനകത്തും പുറത്തും ഒറ്റപ്പെട്ടും അസംഘടിതരായും പരസ്പരം പരിചയപ്പെടാതെയും ബന്ധപ്പെടാതെയും കഴിയുന്ന , വളർന്നു വന്നവരും വളർന്നു വരേണ്ടവരുമായ ഗ്രന്ഥകർത്താക്കളെ ഒരേ വേദിയിൽ അണി നിരത്താനുള്ള പരിശ്രമത്തിന്റെ പരിണിത ഫലമാണ് ഓതേഴ്സ് ഫോറം എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥകാര സമിതി.
കണ്ണൂർ ആസ്ഥാനമായി സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥ കർത്താക്കൾക്കു വേണ്ടി ഗ്രന്ഥ കർത്താക്കളാൽ രൂപ വൽകൃത്യമായ ഈ കൂട്ടായ്മയ്ക്ക് ഏതെങ്കിലുമൊരു ജാതിയോടോ , മതത്തോടോ കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തോടോ പ്രത്യേകിച്ച് വിരോധമോ വിധേയത്വമോ മമതയോ ഇല്ല. 2009 ജനുവരി മുപ്പത്തിയൊന്ന് , അന്നാണ് ഗ്രന്ഥ കർത്താക്കളുടെ കണ്ണ് തുറപ്പിക്കുവാനും പര്യാപ്തമായൊരു കുറിപ്പ് മാതൃഭൂമി പത്രത്തിൽ അറിയപ്പെടുന്ന ഗ്രന്ഥകാരൻ എം ഒ ജി മലപ്പട്ടത്തിന്റെ പേരിൽ പ്രത്യക്ഷപെട്ടത്. ‘ ആനുകൂല്യം ലഭിക്കാത്ത ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മ വരുന്നു’ എന്നായിരുന്നു അതിന്റെ ശീർഷകം. സമാന ചിന്താഗതിക്കാർ അന്ന് തന്നെ കാല ഘട്ടത്തിന്റെ ആ ആവശ്യത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും ആ ആശയത്തിന്റെ സാക്ഷാൽക്കാരത്തിന് ശ്രീ എം ഒ ജി യെത്തന്നെ സ്നേഹപൂർവ്വം നിർബന്ധിക്കുകയും ചെയ്തു. താമസംവിനാ 21- 02 -2009 ന് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സ് ഹാളിൽ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ഗണ്യമായൊരു വിഭാഗം ഗ്രന്ഥ കർത്താക്കൾ ഒത്തുകൂടി. അന്ന് അവിടെ വെച്ച് ജന്മമെടുത്ത സംഘടനയാണ് ഓതേഴ്സ് ഫോറം അഥവാ ഗ്രന്ഥകാര സമിതി.
ഇവന്റുകൾ
- വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം